Jaipur-Ahmedabad ❤

Tripoto
23rd Dec 2019

രാജസ്ഥാനിൽ പോവാൻ പൂതി തോന്നി കൊറച്ചു കാലമായി.ക്രിസ്മസിന് ലീവ് കിട്ടിയപ്പോ കൊറച്ചു പൈസയും ഒപ്പിച് പോവാൻ തീരുമാനിച്ചു.....പോവുന്ന അന്ന് ഉച്ചക്കാണ് തൃശൂർ ഉള്ള ഷഫീറും സിദ്ദീക്കും കൂടെ പോരുന്നു എന്ന് പറഞ്ഞത്.അതോടെ അവരെയും കൂട്ടി രാത്രി മരു സാഗർ എക്സ്പ്രസ്സിന് ജയ്‌പൂരിലേക്ക് ടിക്കറ്റും എടുത്ത് കേറി.തീരുർ നിന്ന് 485രൂപ ആണ്.....ട്രെയിനിൽ വെച്ച് ഷഫീറിനെയും സിദ്ദീഖിനെയും കണ്ടുപിടിച്ചു....കോഴിക്കോട് എത്തിയപ്പോ എന്റെ ചെങ്ങായി fariyan jacket കൊണ്ടുവന്നുതന്നു...രാജസ്ഥാനിലെ തണുപ്പ് google നോക്കിയപ്പോ 10°C ഒക്കെ ആയിരുന്നു.....ജാക്കറ്റ് കിട്ടിയപ്പോ ഒരു സമാധാനം.....

ട്രെയിനിൽ വലിയ തിരക്ക് ഇല്ലായിരുന്നു.വർത്താനം പറഞ്ഞും ട്രെയിനിൽ നിന്ന് കിട്ടിയ ജയ്‌പുർകാരൻ സുഹൃത്തിനെയും കൂട്ടി ലുഡോ കളിച്ചും ഒക്കെ ആയി മടുപ്പില്ലാതെ യാത്ര തുടർന്നു.......മനം മടുപ്പിക്കാത്ത ഭൂ പ്രകൃതിയും കാഴ്ചകളും ഒന്നൊന്നര തണുപ്പും കൊണ്ടാണ് രാജസ്ഥാൻ ഞങ്ങളെ വരവേറ്റത്.....അങ്ങനെ നീണ്ട 40 മണിക്കൂറിന്റെ യാത്രക്ക് ശേഷം ജയ്‌പ്പൂരിൽ ട്രെയിൻ ഇറങ്ങി.അവിടന്ന് CHANDPOLE എന്ന സ്ഥലത്തേക്ക് മെട്രോ കേറി.ഒരാൾക്ക് ചാർജ് വെറും 6 രൂപ.അവിടെ ഇറങ്ങിയപ്പോ തന്നെ ഒരാൾ ഇലക്ട്രിക്ക് ഓട്ടോ ആയി വന്ന് ....30 രൂപക്ക് മൂന്നാളെയും HAWA MAHAL ന്റെ അടുത്ത് കൊണ്ടുവിടാം എന്ന് പറഞ്ഞു....1.5km നടക്കാൻ ഉള്ളതുകൊണ്ട് മൂപ്പരോട് OK  പറഞ്ഞു.ചെങ്ങായി വണ്ടി എടുത്ത് ഒരു 3 കടകളുടെ മുന്നിൽ കൊണ്ടോയി നിർത്തി.അവിടെ ഒക്കെ കേറിനോക്കാൻ പറഞ്ഞു ഞങ്ങളോട്.എല്ലാത്തിലും കേറി ഇറങ്ങി ഒന്നും വാങ്ങിയില്ല....അങ്ങനെ അവസാനം അറിയാവുന്ന ഹിന്ദിയിൽ മൂപ്പരോട് പറഞ്ഞു.ഞങ്ങക്ക് സാദനം ഒന്നും വാങ്ങേണ്ട.നേരെ HAWA MAHAL കൊണ്ടാക്കിത്തന്നമതി എന്ന്....അങ്ങനെ കറങ്ങുതിരിഞ് അയാൾ അവസാനം ഞങ്ങൾ വണ്ടികേറിയ സ്ഥലത്തു തന്നെ ഇറക്കിവിട്ടു..വണ്ടിയിൽ നിന്ന ഇറങ്ങിയ ശേഷമാണ് ഉടായിപ്പ് കത്തിയത്.......ജയ്‌പൂർ കാലുകുത്തിയപ്പോത്തന്നെ നൈസ് പണി🥴.ഏതായാലും അവിടന്ന് നേരെ നോക്കിയപ്പോ പിങ്ക് സിറ്റിയിലേക്കുള്ള കവാടം കണ്ടു....കേട്ടറിവിനേക്കാൾ മനോഹരമായിരുന്നു പിങ്ക് സിറ്റിയിലെ കാഴ്ചകൾ.കേറിയപ്പൊത്തന്നെ കൊറേ തരം ഫുഡ് ഐറ്റംസ് വിൽക്കുന്ന കടകൾ ഒക്കെ കണ്ടു.ചിലതൊക്കെ വാങ്ങി ടേസ്റ്റ് നോക്കി....ഒക്കെ ഒന്നിനൊന്ന് മെച്ചം.അവിടെ ഒരു കടയിൽ കേറി ഓരോ ദാൽ ഫ്രൈയും കഴിച്ചു.പിങ്ക് സിറ്റിയിലൂടെയുള്ള നടത്തം ഒട്ടും മനം മടുപ്പിക്കുന്നതല്ലായിരുന്നു.അങ്ങനെ ഏകദേശം ഒന്നര കിലോമീറ്റർ നടന്ന് ഞങ്ങൾ HAWA MAHAL ന്റെ മുന്നിൽ എത്തി.....തികച്ചും അമ്പരപ്പിക്കുന്ന ഒരു മനോഹര നിർമിതി തന്നെ ആയിരുന്നു അത്......ജയ്‌പൂരിലേക്ക് വണ്ടികേറുമ്പോ മനസ്സിൽ പ്രതീക്ഷിച്ചതിനേക്കാൾ കിടിലോസ്‌കി ആയിരുന്നു അത്.അവിടെ നിന്ന് കൊറേ ഫോട്ടോസ് ഒക്കെ എടുത്തു.5.00 കഴിഞ്ഞാൽ ഹവാ മഹലിന്റെ ഉള്ളിലേക്ക് പ്രവേശനമില്ല.ഞങ്ങൾ എത്തിയപ്പോത്തന്നെ 5.30 ആയിരുന്നു.ഏതായാലും വന്നതല്ലേ എന്ന് വിചാരിച്ച് ടിക്കറ്റ് കൗണ്ടറിൽ പോയപ്പോ അവർ ticket തന്നു പെട്ടെന്ന് കേറി ഇറങ്ങണം എന്നും.ഒരാൾക്ക് 50രൂപ ആണ് ടിക്കറ്റിന്...നേരെ ഓടിക്കേറി ഹവാ മഹലിന്റെ ഉൾഭാഗം മൊത്തം ചുറ്റിക്കണ്ടു.അതിന്റെ ഏറ്റവും മുകളിൽ ചെന്നപ്പോ താഴെ പടർന്നുകിടക്കുന്ന പിങ്ക് സിറ്റിയുടെ മനോഹരമായ വ്യൂ കിട്ടി...

അവിടന്ന് താഴെ ഇറങ്ങുമ്പോ ഒരു മലയാളി ഫാമിലിയെ പരിചയപ്പെട്ടു....അവരോട് കൊറച്ചുനേരം ഒക്കെ സംസാരിച്ചു നേരെ പുറത്തിറങ്ങിയപ്പോ Hawa mahal ന്റെ കിടിലൻ നൈറ്റ് വ്യൂ കിട്ടി.....ആകെ ലൈറ്റ് ഒക്കെ ആയി ഒരു മാസ്മരിക കാഴ്ച തന്നെ ആയിരുന്നു അത്...അവിടന്ന് Jal Mahal പോവാൻ ആയിരുന്നു പ്ലാൻ.അന്ന്വേഷിച്ചപ്പോ Jal Mahal ലിലേക്ക് ഇന്ന് എൻട്രി ഫ്രീ ആണെന്നറിഞ്ഞു.നേരെ അങ്ങട്ട് ബസ് കേറി.10രൂപ കൊടുത്ത് jal mahal ന്റെ അടുത് ബസ് ഇറങ്ങി.അവിടന്ന് ഷവര്‍മ പോലുള്ള ഒരു കിടു ഐറ്റം തിന്നു Jal mahal ന്റെ കൊറച്ച് ഫോട്ടോസ് ഒക്കെ എടുത്തു....കൊറേ ലൈറ്റ് ഒക്കെ ആയി അതിന്റെ രാത്രികാഴ്ച മനോഹരമായിരുന്നു....തടാകത്തിന്റെ നടുവിൽ ആരോ കൊണ്ടുവെച്ചപോലെ ഒരു മനോഹര നിർമിതി......അകലെ Nahargarh Fort ന്റെ ചില ഭാഗങ്ങളും ഇരുട്ടിൽ തെളിഞ്ഞു കാണാമായിരുന്നു....അവിടന്ന് Goibibo യിൽ room നോക്കിയപ്പോ 400രൂപക്ക് ഒരു hotel കണ്ടു.വിളിച്ചുനോക്കിയപ്പോ ആൾ ലൊക്കേഷൻ പറഞ്ഞുതന്നു.റെയിൽവേ സ്റ്റേഷന്റെ അടുത്തായിരുന്നു റൂം.മൊതലാളി ഒരു സിങ് ആയിരുന്നു..ആൾ നല്ല ഫ്രണ്ട്‌ലിയും.നല്ല വൃത്തിയുള്ള ഒരു റൂമിലേക്ക് ഞങ്ങളെ നയിച്ച് മൂപ്പർ ഒരു good night ഉം പറഞ്ഞ് പറഞ്ഞ് പിൻവാങ്ങി.നല്ല തണുപ്പും ക്ഷീണവും ആയതുകൊണ്ട് പുതപ്പിന്റെ ഉള്ളിൽകേറിയപ്പോ തന്നെ ഉറങ്ങി.രാവിലെ എണീറ്റപ്പോ 9.30 ആയി....ബാത്ത്റൂം കോമ്മൺ ആയിരുന്നു...2-3 ആൾകാർ വരി ഉണ്ടായിരുന്നു.അവർ പോയതോടെ കാലി ആയി.ഹീറ്റർ ഒക്കെ ഓൺ ആക്കി നന്നായി ഒന്ന് കുളിച്ചു.പിന്നെ നേരെ തെരുവിലേക്കിറങ്ങി.മസാല പുരി പോലെ നല്ല കിടിലൻ സാധനവും കഴിച്ചു amer fort ലേക്ക് ബസ് കേറി.30രൂപ ആണ് ഒരാൾക്ക്....ഇന്നലെ ഞങ്ങൾ കടന്നുപോയ പിങ്ക് സിറ്റിയുടെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്ത് Amer fort ന്റെ മുന്നിൽ ഇറങ്ങി.

ഒരു ചെറിയ തടാകത്തിനപുറം തലയുയർത്തിനിൽകുന്ന പടുകൂറ്റൻ കോട്ട ദൃശ്യമായി.ബസ് ഇറങ്ങി നടക്കുന്ന വഴിയിൽ ധാരാളം പ്രാവുകൾ ഇന്നും ഞങ്ങളെ വരവേൽക്കാൻ കാത്തിരിക്കുന്നുണ്ടായിരുന്നു.കൂട്ടം കൂട്ടമായ അവയുടെ പറക്കലും ചലനങ്ങളും പ്രത്യേക ഭംഗി തന്നെ ആയിരുന്നു.കോട്ടയിലേക്കുള്ള വഴിയിൽ പരമ്പരാഗത സംഗീതോപകരങ്ങളുമായിരിക്കുന്നവരെയും കച്ചവടക്കാരെയും പിന്നിട്ട് കോട്ടയുടെ പ്രധാന കവാടത്തിലെത്തി

Collage id card ഉള്ളതുകൊണ്ട് 10രൂപക്ക് entry ticket വാങ്ങി കോട്ടയുടെ അതി ഗംഭീരമായ കവാടം കടന്നു.തൂണുകൾ ഒക്കെ മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ച വലിയ ഒരു ഹാൾ ഒക്കെ ഉള്ള ഒരു ഭാഗത്താണ് നേരെ കേറിചെന്നത്.അവിടെന്ന് താഴെ ഞങ്ങൾ കേറിവന്ന വഴികളും കണ്ട് അടുത്ത വാതിലിലൂടെ ഉള്ളിലേക്ക് നടന്നു.കോട്ടക്കകത്തെ എല്ലാ കവാടങ്ങളും തന്നെ ഒന്നിനൊന്ന് മെച്ചം...ഓരോന്നായി കടന്ന് അവസാനം പൊറത്തേക്കുള്ള വഴി അറിയാതെ നട്ടം തിരിഞ്ഞു.അങ്ങനെ കൊറേ കറങ്ങിത്തിരിഞ്ഞ് അവസാനം കോട്ടയുടെ പുറത്തിറങ്ങി.പൊറത്തുനിന്ന് ഓരോ maggie കഴിച്ചു വിശപ്പടക്കി...Fort ന്റെ ഒരു ഭാഗം Amer നഗരത്തെ ചുറ്റി ഒരു പ്രതിരോധം പോലെ നിൽക്കുന്നുണ്ട്.അതിന്റെ ഒരു ഭാഗത്തേക്ക് കൊറേ സ്റ്റെപ്പുകൾ കേറി പോയി.പകുതി കേറിയപ്പോയേക്കും കുപ്പിയിലെ വെള്ളം കഴിഞ്ഞു.എന്നാലും കൊറച്ചു റസ്റ്റ് ഒക്കെ എടുത്ത് മുഴുവൻ കേറി.അതിന്റെ മോളിൽ എത്തിയപ്പോ കിട്ടിയ വ്യൂ വേറെ ലെവൽ ആയിരുന്നു....താഴെ പരന്നുകിടക്കുന്ന പട്ടണവും കൊറച്ചുദൂരെ ആയി പിങ്ക് സിറ്റിയും എല്ലാം കാണാനുണ്ടായിരുന്നു..നല്ല തണുത്ത കാറ്റുംകൊണ്ട് കൊറച്ചുനേരം അവിടെ ചെലവഴിച്ചു...സൺ സെറ്റ് കണ്ട് അവിടന്ന് പതുക്കെ താഴെ ഇറങ്ങി...ബസ് കേറി നേരെ മെട്രോ സ്റ്റേഷനിൽ എത്തി.അപ്പോഴാണ് ഷഫീർ അടുത്ത പ്ലാൻ പറഞ്ഞത്.നേരെ ahmedabad പോയാലോ എന്ന്.....8.30ക്ക് train ഉണ്ട്.ഓരോ ബ്രെഡ് ഓംബ്ലെറ്റും കഴിച് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിന്നു....വന്ന ട്രെയിൻ ആണെന്കി നമ്മുടെ ചെന്നൈ മെയിൽ പോലെ അപാര തിരക്ക്.....കഷ്ടപ്പെട്ട് കേറി കിട്ടിയ ചെറിയ സ്ഥലത് നിലത് ഇരുന്നു....അവിടെവെച് ഒരു ഡോക്ടറെ പരിചയപ്പെട്ടു.അറിയാവുന്ന ഇംഗ്ലീഷിൽ മൂപ്പരോട് കൊറേ നേരം സംസാരിച്ചിരുന്നു.രാജസ്ഥാനിലേയും ഗുജറാത്തിലെയും സാമ്പത്തിക സാമൂഹിക സ്ഥിതികളെക്കുറിച്ചൊക്കെ മൂപ്പർ കൊറേ പറഞ്ഞു...പിന്നെ കൊറേ നേരം ഫോണിൽ കളിച്ചും ഒക്കെ ആയി നേരം വെളുപ്പിച്ചു...രാവിലെ Ahmedabad ട്രെയിൻ ഇറങ്ങി Juma masjid ലക്ഷ്യമാക്കി നടന്നു..വളരെ ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം ആയിരുന്നു അവിടെ.കൊറച്ചുനേരം അവിടെ ചെലവഴിച് പള്ളിയിലെ ബാത്റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി പൊറത്തിറങ്ങി.അഹ്മദാബാദിന്റെ തൊട്ടടുത്തുള്ള Adalaj Stepwell...ആയിരുന്നു അടുത്തലക്ഷ്യം.നേരത്തെ അവിടെ സന്ദർശിച്ച കൂട്ടുകാരൻ vishnu വിന്റെ നിർദേശപ്രകാരം Ola യിൽ ഓട്ടോ വിളിച്ചു....3ആൾക്കുംകൂടി 240രൂപ കൊടുത് നേരെ അങ്ങോട്ട് കേറി.പ്രശസ്തമായ സബർമതി പുഴയെയും കടന്ന് സുന്ദരമായ ഗുജറാത്ത് റോഡിലൂടെ തുടർന്ന യാത്ര നഗരത്തിന് പുറത്തെ ഒരു ചെറിയ ഗ്രാമത്തിൽ ആണ് അവസാനിച്ചത്....25 രൂപയുടെ എൻട്രി ടിക്കറ്റും എടുത്ത് Adalaj Stepwell ന്റെ ഉള്ളിൽ കേറി........എൻജിനീറിങ്ങിന്റെ പുരാതനവും എന്നാൽ അത്യുഗ്രവുമായ ഒരു നിർമിതി തന്നെ ആയിരുന്നു അത്..നിറയെ സൂക്ഷമായ കൊത്തുപണികളുമായി ഒരു കിടിലൻ നിർമിതിതന്നെ ആയിരുന്നു അത്.ഇത്തരത്തിൽ ഒരു കിണർ ആദ്യമായി കാണുന്നതുകൊണ്ട് കൊറച്ചുനേരം അവിടെ ചെലവഴിച്ചു.പിന്നെ പതുക്കെ Ola യിൽ taxi വിളിച് സ്റ്റേഷനിൽ എത്തി.കൊറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്കുള്ള ട്രെയിൻ വന്നു.അതിൽ കേറി മടക്കയാത്ര തുടങ്ങി...

Photo of Jaipur-Ahmedabad ❤ by Hashi Ozil
Photo of Jaipur-Ahmedabad ❤ by Hashi Ozil