വീടിനടുത്തൊരു വിനോദസഞ്ചാരം - Malayalam , Kerala Couple Travel

Tripoto
29th Sep 2017
Photo of വീടിനടുത്തൊരു വിനോദസഞ്ചാരം - Malayalam , Kerala Couple Travel by Trip Jodi
Day 1

#STAYCATION - യാത്ര പോകാൻ ആഗ്രഹമില്ലാത്തവരു വളരെ കുറവാണു . മിക്കവാറും ആളുകൾക്കു യാത്ര പോകാൻ മടിച്ചു നിൽക്കുന്നതിനു കാരണം , സമയമില്ല , കാശില്ല , സുരക്ഷിതം എന്നറിയില്ല പ്രാരാബ്ധങ്ങൾ ഉണ്ട് എന്നൊക്കെയുള്ള മിഥ്യധാരണകൾ ആണ് . യാത്ര പറയുന്നത് നൂറോ ആയിരമോ കിലോമീറ്ററുകൾ പോകുന്നത് മാത്രമല്ല , ഒന്നോ രണ്ടോ ദിവസങ്ങളോ മാസങ്ങളോ നീണ്ടു നില്കുന്നത് മാത്രമല്ല , നമ്മുടെ മുറ്റത്തേക്ക് ഇറങ്ങി നമ്മുടെ നാട്ടിലെ ഇത് വരെ പോയിട്ടില്ലാത്ത ഇടവഴികളിലൂടെ നടക്കുന്നതും യാത്രകൾ തന്നെയാണ്. ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി നമ്മൾ അവശ്യ യാത്രകൾ നടത്താറുണ്ട് . എന്നാൽ വിനോദത്തിനു യാത്രകൾ നടത്തുന്നത് കുറവാണു . വിനോദ യാത്രകൾ നമ്മളെ വളരെ അധികം സ്വാധീനിക്കുന്നുണ്ട് . നമ്മുടെ മനശാന്തിക്കും കുറച്ചൊക്കെ വിശ്രമത്തിനും ഉല്ലാസത്തിനും യാത്ര പോകുന്നത് അനിവാര്യമാണ്.

എങ്ങനെ നമുക്ക് ചെലവ് ചുരുക്കി നല്ല യാത്ര പോകാം എന്നൊരു അനേഷണം ആണ് #staycation എന്നൊരു ആശയം വായിച്ചത് . നമ്മൾ താമസിക്കുന്നതിന് അടുത്താണ് സ്ഥലങ്ങളിൽ ഉള്ള ഒരു ഉല്ലാസ വെക്കേഷൻ അതാണ് സ്റ്റെയ്‌ക്കേഷൻ .

ഞങ്ങൾ ഈ തവണ വീടിനത്തുള്ള ഇത് വരെ പോകാത്ത സ്ഥലങ്ങൾ തേടി നടന്നാണ് പോയത്. ഒരുപാട് നല്ല അനുഭവങ്ങൾ തന്ന ഒരു യാത്ര . മഴപെയ്തതുതു കൊണ്ട് തോടുകൾ നിറഞ്ഞൊഴുകുന്നു , ചെറിയ വെള്ളച്ചാട്ടങ്ങൾ മൊത്തത്തിൽ ഒരു കാടിനകത്തു ഒരു അരുവിയുടെ വക്കത്ത് എത്തിയ പ്രതീതി . ചെലവ് കൊറവ് എന്നല്ല , ഒരു ചിലവുമില്ല , സുരക്ഷിതത്വം വളരെ കൂടുതൽ , നമ്മടെ നാട്ടിൽ നമ്മളെ ആരേലും എന്തേലും ചെയ്യോ ? സമയം ഒരിത്തിരി മതി . ഏറ്റവും കൂടുതൽ വേണ്ടത് മനസ്സാണ് . യാത്ര പോകാൻ ഒള്ള മനസ്സ് .

ഉമ്മറത്ത് തന്നെ തോടുകളും പുഴകളും കാടുകളും മലകളും കടലോരം ഉള്ള നമ്മൾ കേരളീയർ വളരെ ഭാഗ്യവാൻമാരാണ് . എല്ലാ പ്രദേശത്തും നമ്മൾക്കു ഒരു 5 - 10 കിലോമീറ്ററിൽ ഏതെങ്കിലും ഒരു വിനോദ സഞ്ചാരകേന്ദ്രം കാണും, വളരെ പ്രസ്തമല്ലെങ്കിൽ കൂടെ ഒരു കടവോ കാവോ ഇല്ലാത്ത ഗ്രാമങ്ങൾ ഇല്ല . എന്നട്ടും നമ്മൾ എന്താണ് യാത്ര ചെയ്യാൻ തയ്യാറല്ലാത്തെ ?

വാ . അപ്പൊ ഇറങ്ങുകയല്ലേ , ഉച്ചയൂണ് കഴിഞ്ഞ് ഒരു നടത്തം ആകാം ,അല്ലെങ്കിൽ ഒരു സവാരി ആകാം നമ്മൾ ഇതുവരെ കാണാത്ത നമ്മുടെ ചുറ്റുവട്ടങ്ങൾ തേടി ,

#tripjodi

www.facebook.com/tripjodi

Photo of Kerala, India by Trip Jodi
Photo of Kerala, India by Trip Jodi
Photo of Kerala, India by Trip Jodi
Photo of Kerala, India by Trip Jodi
Photo of Kerala, India by Trip Jodi