Matheran Hills 1/undefined by Tripoto

Matheran Hills

MUhammed Unais P
പെരുമഴയത്തൊരു മാത്തേരണ്‍ ക്യാന്പിങ്ങ്ദുബായില്‍ നിന്ന് ലിജോ ചേട്ടന്‍റെ ഫോണ്‍, ഞാന്‍ വെള്ളിയാഴ്ച്ച രാവിലെ എത്തും. അദ്ദേഹം ദുഫായില് ശൈഖിന്‍റെ വലം കൈയാണ്. മഴയത്ത് മഹാരാഷ്ട്രയിലെ മണ്ണും മനസ്സും നിറക്കുന്ന ട്രെക്കിങ്ങ് ഒന്ന് ചെയ്യണം, അതാണ് ലക്ഷ്യം. വെള്ളിയാഴ്ച്ച പുലര്‍ച്ചക്ക് തന്നെ അദ്ദേഹം മുംബൈ എത്തി. ഇന്ന് മാത്തേരണ്‍ പോയി ക്യാന്പ് ചെയ്യണം. നാളെ രാവിലെ മാത്തേരണിലെ വ്യൂ പോയിന്‍റൊക്കെ കണ്ടതിന് ശേഷം തൊട്ടടുത്തുള്ള പെബ് ഫോര്‍ട്ട് വഴി തിരിച്ചുുപോരണം, ഇതാണ് പ്ലാന്‍.