Hampi

Tripoto
17th Jun 2019

ഒരു 6 മാസം മുമ്പാണ് ഹംപി എന്ന പേര് ആദ്യമായി കേൾക്കുന്നതും പോയാലോ എന്ന് തോന്നുന്നതും "ആനന്ദം" സിനിമ കണ്ട ശേഷമാണ് ഹംപിയെ പറ്റി കേൾക്കുന്നത്......പക്ഷെ അന്ന് ഇത് ഒരു വിദൂര സ്വപ്നം പോലെ ആയിരുന്നു.പെരുന്നാൾക്ക് ഷാഹ്‌മാൻക്കയും WK ലെ ചില സുഹൃത്തുക്കളും ഹംപി പോവാൻ പ്ലാൻ ഉണ്ടെന്നും അറിഞ്ഞു.പക്ഷെ അന്നത്തെ ചില സാങ്കേതിക കാരണങ്ങളാൽ ഞാൻ പോയില്ല.ഞാനും എന്റെ ഏകദേശം എല്ലാ യാത്രകളിലും കൂടെ ഉണ്ടാവാറുള്ള ഇജാസും പൊന്മുടി പോവാൻ പ്ലാൻ ഇട്ടു.ഡെയ്റ്റും ഫിക്സ് ആക്കി.പക്ഷെ പോവേണ്ട ദിവസത്തിന്റെ 2 ദിവസം മുമ്പ് മഴ പണി തന്നു.......കേരളത്തിൽ ഒന്നാകെ മഴ.തലസ്ഥാനത്തും പൊരിഞ്ഞ മഴ.....അന്നാണ് ഹംപി പോയ ഷാഹ്‌മാൻക്കയും ടീമും നാട്ടിൽ എത്തിയത്........അതോടെ പണ്ടൊരിക്കൽ പൂതിവെച്ച ഹംപിയിലേക്ക് ആക്കി ട്രിപ്പ്...ഡീറ്റെയിൽസ് ഒക്കെ പോയ എല്ലാരും പറഞ്ഞുതന്നു....ബർഷാദ്ക്കാന്റെ അടുത്തുനിന്നും ടെന്റും വാങ്ങി.അടുത്ത പ്രശനം ഒരു ബാഗ് ഒപ്പിക്കൽ ആയിരുന്നു....അതിനു വേണ്ടി പലർക്കും വിളിച്ചു.കൂട്ടത്തിൽ നാട്ടുകാരനായ അൻഫാസിനെ വിളിച്ചു.അവൻ ബാഗ് സെറ്റ് ആക്കിയില്ല.പക്ഷെ ട്രിപ്പിന് 3 ആൾ ആയി.ബാഗും പവർബാങ്കും അയൽവാസി ആയ fayis സെറ്റ് ആക്കിത്തന്നു. അങ്ങനെ മുമ്പ് തീരുമാനിച്ച ദിവസം തന്നെ ഞങ്ങൾ ഉറങ്ങി.അൻഫാസ്,ഇജാസ് പിന്നെ ഞാനും രാവിലെ തന്നെ തീരുർ നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ കയറി.അവ്ട്ന്ന് വയനാട്-ബന്ദിപ്പൂർ വഴി മൈസൂർ.......ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായി ഒരു യാത്രയായിരുന്നു ആനവണ്ടിയിലെ ഈ യാത്ര.നട്ടുച്ചക്കും കോട മൂടിക്കിടക്കുന്ന വയനാട് ചുരം യാത്രയെ ഗംഭീരമാക്കി.......ബന്ദിപ്പൂർ കാട്ടിലൂടെ മാൻ കൂട്ടങ്ങളെയും കണ്ട് മൈസൂർ എത്തി.3 മണിക്ക് മൈസൂർ എത്തിയ ഞങ്ങൾ അവിടെത്തെ പ്രസിദ്ധമായ ഫിലോമിന ചർച് ഒക്കെ കണ്ട ശേഷം നേരെ റെയിൽവേ സ്റ്റേഷൻ.മൈസൂർ നിന്ന് എടുക്കുന്ന ട്രെയിൻ ആയതുകൊണ്ട് ഞങ്ങൾ കേറിയപ്പോ വലിയ തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. 7 മണിക്ക് ട്രെയിൻ മൈസൂർ നിന്ന് യാത്ര തുടങ്ങി.പിറ്റേന്ന് രാവിലെ 8 മണി ആവുമ്പോഴേക്ക് ഞങ്ങൾ ഹമ്പിക്കടുത്തുള്ള hospete റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.സ്റ്റേഷനിലെ ബാത്രൂം നിന്ന് ഫ്രഷ് ആയി നേരെ hospete bus സ്റ്റാൻഡിലേക്ക് ഓട്ടോ പിടിച്ചു.നടക്കാനുള്ള ദൂരമേ ഒള്ളൂ....പക്ഷെ 3 ആൾക്കുംകൂടി 30rs എന്ന് പറഞ്ഞപ്പോ 1.5 km നടക്കേണ്ട എന്ന് തീരുമാനിച്ചു.അവിടെ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചു നേരെ ഹംപിയിലേക്ക് ബസ് കേറി.ഹംപി ഇറങ്ങിയ മുതൽ തന്നെ അവിടെത്തെ ഓട്ടോ ഡ്രൈവർമാർ ഞങ്ങളെ സമീപിക്കാൻ തുടങ്ങി.600 rs ന് ഹംപി ഫുൾ 1 day കൊണ്ട് explore ചെയ്യൽ ആയിരുന്നു അവരുടെ പാക്കേജ്.പക്ഷെ ഞങ്ങൾ 2 ദിവസം ഹംപിയിൽ ചിലവഴിക്കാൻ തീരുമാനിച്ചു.........രാവിലെ തന്നെ VIRUPAKSHA TEMPLE,VARAHA TEMPLE,HANUMAN TEMPLE,VITALA TEMPLE അങ്ങനെ ഒക്കെ പോയി.എല്ലായിടത്തും കൊറേ pics ഒക്കെ എടുത്തു കൊറേ സമയം ചെലവഴിച്ചു.തുംഗഭദ്ര നദിയുടെ തീരത്തുകൂടിയുള്ള ട്രെക്കിങ്ങ് കിടിലൻ ആയിരുന്നു.കിട്ടിയ ബിസ്ക്കറ്റും വെള്ളവും കുടിച് ഉച്ചക്ക് വിശപ്പടക്കി.വൈകുന്നേരം VITALA TEMPLE ൽ നിന്നും തിരികെ VIRUPAKSHA TEMPLE ലേക്ക് നടന്നു.അവിടെന്ന് റിവർ ക്രോസ് ചെയ്ത് മങ്കി ടെംപിൾ പോവൽ ആയിരുന്നു പ്ലാൻ.2 km തിരിച്ചു നടന്ന ശേഷം ആണ് VITALA TEMPLE ന്റെ അവിടെ തന്നെ റിവർ ക്രോസ് ഉണ്ടെന്ന് അറിഞ്ഞത്.ഏതായാലും കൊറച്ചു അധികം നടന്നു മൂഞ്ചി😁😁.VIRUPAKSHA TEMPLE ന്റെ അവ്ട്ന്ന് റിവർ ക്രോസ് ചെയ്ത് മനോഹരമായ HIPPIE ISLAND ലൂടെ നടന്നു.ബസ് കിട്ടുന്ന മെയിൻ റോഡിൽ എത്തി ഏകദേശം ഒരു മണിക്കൂറോളം പോസ്റ്റ് 😂.ഓട്ടോ ഭയങ്കര ചാർജ് പറഞ്ഞതോടെ വെയ്റ്റിംഗ് തന്നെ പരിപാടി.അവസാനം ബസ് കിട്ടി.നേരെ മങ്കി ടെംപിൾ ന്റെ താഴെ ഇറക്കിത്തന്നു.500+ സ്റ്റെപ്പുകൾ കേറി ഹംപിയിലെ ഏറ്റവും ഉയർന്ന ഹിൽ ടോപ്പിൽ നിന്നും വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയും അനുബന്ധ ഗ്രാമങ്ങളും ഒക്കെ വ്യക്തമായി കണ്ട്...രാവിലെ മുതൽ ഞങ്ങൾ നടന്നു കണ്ട ഓരോ സ്ഥലങ്ങളും പിന്നിട്ട വഴികളും അവിടെന്ന് കാണാൻ സാധിച്ചു.. സൂര്യന്റെ അസ്തമയ കാഴ്ച അവിടെ നിന്നും മനോഹരമായാരിന്നു....കൊറച്ചുനേരം അവിടെ കാറ്റുംകൊണ്ട് ഇരുന്നപ്പോൾ ആണ് ഇജാസ് നല്ല ഒരു ആശയം പറഞ്ഞത്....മങ്കി ടെംപിളിന്റെ പരിസരത്ത് ടെന്റ് ചെയ്യാം എന്ന്.നല്ല ഒരു ആശയമാണ് അത്.കുന്നിറങ്ങി താഴെ പോയി ടെന്റ് അടിക്കുന്നതിനേക്കാൾ നല്ലത് ഇവിടെ തന്നെ കാറ്റുംകൊണ്ട് ടെന്റ് അടിക്കുന്നതാണെന്ന് അൻഫാസ്ഉം പറഞ്ഞു.നേരെ പോയി അമ്പലത്തിന്റെ അടുത്തുള്ള അവിടെത്തെ ജീവനക്കാരോട് ടെന്റ് അടിക്കാമോ എന്ന് ചോയിച്ചു.കന്നടയും തെലുങ്കും വശമില്ലാത്ത ഞങ്ങൾ ഹിന്ദി തപ്പിത്തടഞ്ഞ് ഒപ്പിക്കുമ്പോ ആണ് കൂട്ടത്തിൽ ഒരാൾ ഇംഗ്ലീഷിൽ കാര്യം തിരക്കിയത്....ഹിന്ദിയേക്കാൾ മെച്ചത്തിൽ ഒപ്പിച്ചു സംഗതി പറഞ്ഞു.ID പ്രൂഫ് ചോയിച്ചു.ആധാർ കോപ്പി കാണിച്ചു കൊടുത്തപ്പോ OK പറഞ്ഞു.ടെന്റ് അടിക്കാൻ തിരിഞ്ഞ ഉടൻ തന്നെ അവർ ചോയിച്ചു.ഫുഡ് വല്ലതും വാങ്ങീട്ടുണ്ടോ എന്ന്....!ഇല്ല താഴെ പോയി വാങ്ങിയിട്ട് വരണം എന്ന് പറഞ്ഞപ്പോ അവർ ഞങ്ങക്ക് ഫ്രീ ആയി ഫുഡ് ഓഫർ ചെയ്തു.ദാലും കറിയും ഉണ്ട് വേണോ എന്ന് ചോയിക്കേണ്ട താമസം.വിശന്നിരിക്കുന്ന ഞങ്ങൾ മറുത്തൊന്നും ചിന്തിച്ചില്ല...അവരുടെ കൂടെ നല്ല ഫുഡും കഴിച്ചു ടെന്റിൽ കേറി ഒരൊറ്റ ഉറക്കം....രാത്രി നല്ല തണുത്ത കാറ്റ് ഉണ്ടായതുകൊണ്ട് ഉഷാറായി കിടന്നുറങ്ങി....രാവിലെ ഏകദേശം 6മണി ആയപ്പോ എണീറ്റു.ഒപ്പമുണ്ടായിരുന്ന രണ്ട് തെണ്ടികളും ഇന്റെ ഉറക്കം സഹിക്കാഞ്ഞിട്ട് വിളിച്ചുണർത്തിയതാണ്😁. സൺ റൈസ് കണ്ട് അവിടെ ഉള്ള ബാത്‌റൂമിൽ നിന്നും ഫ്രഷ് ആയി ടെന്റ് അഴിക്കുമ്പോൾ ആണ് അവിടെതെ നാട്ടുകാരനായ ചിലർ എവിടന്ന ഏതാ എന്നൊക്കെ ചോയിച്ചു.അറിയാവുന്ന ഹിന്ദി ഒകെ അവരോട് കാച്ചി.അതിനിടക്ക് ഒരാൾ വന്ന് കേരളത്തിൽ നിന്നാണോ എന്ന് ചോയിക്കുന്നത്.ആൾ കോഴിക്കോട്ടുകാരൻ ആണ്.ഇപ്പൊ ബാംഗ്ലൂർ വർക്ക് ചെയ്യേണ്.ഇടക്ക് ഒഴിവ് കിട്ടിയപ്പോ നേരെ ഹംപി പോന്നതാണ്.സനൂപ് bro.കുന്ന് ഇറങ്ങുമ്പോ മൂപ്പരോട് അങ്ങനെ കമ്പനി ആയി.താഴെ എത്തിയപ്പോ മൂപ്പരെ വക ഒരു ചായയും കുടിച്ചു നേരെ ഇന്നലെ വന്ന ഹിപ്പി ഐലൻഡിലൂടെ ഹംപിയിലെ മറ്റു കാഴ്ചകളിലേക്ക്.പുഴ കടന്ന് ഏകദേശം ഒരു 8.00 ഒക്കെ ആവുമ്പൊ തന്നെ ഹംപിയുടെ പ്രധാന ഭാഗത്തെത്തി.നേരെ ലോട്ടസ് മഹലിലേക്ക് ഓട്ടോക്ക് 120രൂപ പറഞ്ഞു.നന്നായി ഒന്ന് വിലപേശി 80ൽ ഉറപ്പിച്ചു.ഇടക്ക് എതിരെ വന്ന ഒരു ടൂറിസ്റ്റ് ബസുകാരനോട് എന്തൊക്കെയോ ചൂടായി പറഞ്ഞ ഓട്ടോ ഡ്രൈവർ ലോട്ടസ് മഹലിന്റെ 1 km മുമ്പ് മൂപ്പര് ഞങ്ങളോട് 50 രൂപ തന്ന് ഇവിടെ ഇറങ്ങാമോ എന്ന് ചോയിച്ചു.ഇവ്ട്ന്ന് 1km ഒള്ളൂ എന്നും പറഞ്ഞു.മൂപ്പർക്ക് നേരത്തെ എതിരെ വന്ന ആ ബസിനെ പിടിക്കണം.അയിനാണ്😂.ഏതായാലും അവിടെ ഇറങ്ങി നടക്കാൻ ഞങ്ങൾ തീരുമാനിച്ചു.നടക്കുന്ന വഴിയിൽകണ്ട UNDERGROUND SIVA TEMPLEൽ ഒക്കെ കേറി കൊറച്ചു ഫോട്ടോസ് ഒക്കെ എടുത്തു നടത്തം തുടർന്നു...കൊറച്ചു നടന്നപ്പോഴേക്കും കയ്യിൽ ആകെ ഉണ്ടായിരുന്ന വെള്ളം കുപ്പി കാലി ആയി......നടന്നു നടന്ന് ലോട്ടസ് മഹലിന്റെ അടുത് എത്തിയപ്പോൾ അവിടെ ഒരു തട്ടുകട കണ്ടു.പാനി പാനി എന്ന്‌ ചോയിച്ചപ്പോ അവർ അവരുടെ കടയിലേക്ക് കൊണ്ടുവന്ന കൊറച്ചു വെള്ളം കുടിക്കാൻ തന്നു.....അത് കിട്ടിയപ്പോ ഒരു റിലാക്‌സേഷൻ.ലോട്ടസ് മഹൽ ഒക്കെ കണ്ട് കൊറച്ചു ഫോട്ടോസ് ഒക്കെ എടുത്തു ബാഗിൽ ഉണ്ടായിരുന്ന ബ്രെഡും ജാമും കഴിച്ചു.അതോടെ രാവിലത്തെ പള്ളയുടെ ഒച്ചപ്പാട് നിന്നു🥴.അതിന്റെ അടുത്തുള്ള മറ്റു ചില സ്ഥലങ്ങളൊക്കെ കണ്ട് നല്ല കാറ്റും കൊണ്ട് കമലപുരിലേക്ക് ഓട്ടോ പിടിച്ചു.അവിടന്ന് ഹോസ്പെട്ട് ബസ് കിട്ടി....ഉച്ച കഴിഞ്ഞപ്പോ തന്നെ ഹോസ്പെട്ട് എത്തി.റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു ഹോട്ടലിൽ കേറി മസാല റൈസ് എന്ന ഒരു കിടു സാധനവും തിന്നു...ടിക്കറ്റും എടുത്തു പ്ലാറ്റഫോമിൽ ഞങ്ങൾക്ക് ഉള്ള ട്രെയിൻ കാത്ത് അങ്ങനെ ഇരുന്നു.......

Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil
Photo of Hampi by Hashi Ozil